ചീമേനി കൃഷി ഓഫീസർ സി.അംബുജാക്ഷൻ കുട്ടികൾക്ക് പുത്തൂർ വഴുതിനയുടെ തൈകൾ കൈമാറി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പത്മനാഭൻ മാസ്റ്റർ പുത്തൂർ വഴുതനയുടെ പ്രാധാന്യം വിശദീകരിച്ചു. 1 മുതൽ 7 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ തൈകൾ ഏറ്റുവാങ്ങി. പരിസ്ഥിതി ദിന പ്രതിജ്ഞയും ക്വിസ് മത്സരവും നടന്നു. വിദ്യാലയ വികസന സമിതി വൈസ് പ്രസിഡന്റ് രാജൻ പ്രസംഗിച്ചു.

0 Comments