NEWS UPDATE

6/recent/ticker-posts

കാലിക്കടവിലെ കുടുംബശ്രീ സംസ്ഥാന കലോത്സവത്തെ വരവേറ്റ് വിദ്യാരംഗം കലാസാഹിത്യ വേദി

പിലിക്കോട്  പഞ്ചായത്ത് ആതിഥ്യമരുളുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഹൃദ്യമായ വരവേൽപ്പ് . 
പിലിക്കോട് ഗവ. യുപി സ്കൂളിലാണ് വ്യത്യസ്തമായ പരിപാടി അരങ്ങേറിയത് . കഥാകൃത്ത് സുജീഷ് പിലിക്കോട് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു . കഥകളും കവിതകളും കൊണ്ട് സാഹിത്യമധുരിമയാർന്നതായിരുന്നു ഉദ്ഘാടനഭാഷണം . തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ നാറോത്ത് ബാലകൃഷ്ണനും വിദ്യാർത്ഥികൾ ദേവപ്രിയ , ഉദിത്ത് , കശ്യപും ചേർന്ന് അവതരിപ്പിച്ച പയമ എന്ന നാടൻ പാട്ട് മേളയും ശ്രദ്ധേയമായി . ഓപി ചന്ദ്രൻ , രാജീവ് വലിയപറമ്പ് എന്നിവരായിരുന്നു പിന്നണിയിൽ .
ചടങ്ങിൽ സ്കൂൾ അധ്യാപകരായ പ്രകാശൻ കരിവെള്ളൂർ , സുമ , പ്രഭ , രാജേഷ് എന്നിവർ സംസാരിച്ചു .

Post a Comment

0 Comments