31-ാമത് എസ്എസ് എഫ് കാസറഗോഡ് ജില്ലാ സാഹിത്യോത്സവിനെ വരവേല്‍ക്കാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് സോൺ സംയുക്ത എക്സിക്യൂട്ടീവ് പൈവളികെ ഫീനേ ദഫ്തറിൽ ചേർന്നു.
സാഹിത്യോത്സവിന്റെ പ്രചാരണ ഭാഗമായി സാംസ്കാരിക സംഗമങ്ങള്‍, ഹെറിറ്റേജ് വാക്ക്, കലാജാഥ, ഫ്രൈഡേ ബിരിയാണി തുടങ്ങിയവ സംഘടിപ്പിക്കും.
സംയുക്ത എക്സിക്യൂട്ടീവ് യോഗം കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡൻ്റ് അലങ്കാർ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി സിദ്ദിഖ് സഖാഫി ആവളം ഉദ്ഘാടനം ചെയ്തു. യാസീൻ ഉബൈദുള്ള തങ്ങൾ, അബ്ദുൽ റഷീദ് സഅദി, കെ മുഹമ്മദ് ഹാജി, മൂസ സഖാഫി പൈവളികെ, യൂസുഫ് സഖാഫി കനിയില, ഷാഫി സഅദി ഷിറിയ, സിദ്ദിഖ് ലത്തീഫി ചിപ്പാർ, ഫാറൂഖ് കുബണൂർ, സാദിഖ് ആവളം, മുഹമ്മദ് നംഷാദ്, ബാദുഷ സഖാഫി, മൻഷാദ് അഹ്സനി, അബു സാലി, ഫയാസ്, സഈദ് അലി, റസാഖ് സഅദി, മുസ്തഫ മുസ്ലിയാർ കയർകട്ടെ, ശഫീഖ് സഖാഫി, അസീസ് അട്ടഗോളി, നാസർ ബേക്കൂർ എന്നിവർ സംബന്ധിച്ചു.
0 Comments