302 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ളതാണ് പാലം. പഴയ പാലത്തെക്കാൾ 90 മീറ്റർ നീളം കൂടുതൽ ഉണ്ട് പുതിയ പാലത്തിന്. 3 വരി പാതയാണ് പാലത്തിൽ ഉണ്ടാവുക. 38 മീറ്റർ നീളമുള്ള ഏഴും 36 മീറ്റർ നീളമുള്ള ഒരു സ്പാനും ഉള്ള പാലത്തിന് 9 തൂണുകൾ ഉണ്ട്. പാലം തുറക്കുന്നതോടെ ഗതാഗതം പൂർണമായും പുതിയ പാലത്തിലൂടെയാക്കും. ഒരാഴ്ചയ്ക്കകം പഴയ പാലം പൊളിച്ചു നീക്കി രണ്ടാമത്തെ പാലത്തിന്റെ പണിയും തുടങ്ങും.
0 Comments