NEWS UPDATE

6/recent/ticker-posts

കെസിസിപിഎൽ യാത്രയയപ്പ് സമ്മേളനവും ക്യാഷ് അവാർഡ് വിതരണവും

കേരള സർക്കാർ വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ്‌ പ്രൈവറ്റ് ലിമിറ്റഡിന്റെ (കെസിസിപിഎൽ) യാത്രയയപ്പ് സമ്മേളനവും ക്യാഷ് അവാർഡ് വിതരണവും നീലേശ്വരത്ത് നടന്നു.
നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെസിസിപിഎൽ നീലേശ്വരം, കരിന്തളം യൂണിറ്റുകളിലെ ജീവനക്കാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു, ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയാണ് അനുമോദിച്ചത്. വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പും നൽകി. കെസിസിപിഎൽ മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.മാധവൻ സംസാരിച്ചു. മാനേജർ സൻജിത് രാജൻ സ്വാഗതവും പ്രാണേഷ് റാവു നന്ദിയും പറഞ്ഞു.

Post a Comment

0 Comments