മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് (45) ആണ് മരിച്ചത്. മഞ്ചേശ്വരം എസ്എടി സ്കൂളിന് സമീപത്തെ ക്വാർട്ടഴ്സിലെ കുളിമുറിയിലാണ് വൈകിട്ട് മൃതദേഹം കണ്ടത്. ഇദ്ദേഹം ഇവിടെ ഒറ്റയ്ക്കാണ് താമസം. മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധം പരന്നതോടെ പരിസരവാസികൾ മഞ്ചേശ്വരം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 2 മാസം മുമ്പാണ് ഇദ്ദേഹം ഫാമിലി ഹെൽത്ത് സെന്ററിലേക്ക് സ്ഥലം മാറിയെത്തിയത്.
0 Comments