NEWS UPDATE

6/recent/ticker-posts

ഓലപ്പുര സാഹിത്യ പുരസ്കാരം സിനാഷയ്ക്ക് സമ്മാനിച്ചു

ഓലപ്പുര സാഹിത്യ പുരസ്കാരം സിനാഷയ്ക്ക്  സമ്മാനിച്ചു. കേരളത്തിന് മാതൃകയാവുകയാണ് ഇരിക്കൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ 1998 പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ.ഓലപ്പുര  എന്ന പൂർവ്വ വിദ്യാർഥി സമന്വയ വേദി സംസ്ഥാന തലത്തിൽ പ്ളസ്ടു വരെയുള്ള വിദ്യാർഥികൾ പ്രസിദ്ധീകരിച്ച മികച്ച കവിതാ പുസ്തകത്തിന് ഓലപ്പുര സാഹിത്യ പുരസ്കാരം വായനാദിനത്തിൽ സമ്മാനിച്ചു .കാസർകോട് ജില്ലയിലെ ബല്ല ഹയർ സെക്കണ്ടറി സ്ക്കൂൾ പ്ളസ് ടു വിദ്യാർഥിനിയായ സിനാഷയ്ക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സമ്മാനിച്ചു.പ്രത്യേകജൂറി പുരസ്കാരം പാലക്കാട് ജില്ലയിലെ പൊമ്പ്ര യു പി സ്കൂൾ അഞ്ചാം ക്ളാസ് വിദ്യാർഥിനി അൽഹ സീന് സമ്മാനിച്ചു.ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.പി ഫാത്തിമ അധ്യക്ഷത വഹിച്ചു.കണ്ണൂർ ജില്ല അസി.കലക്ടർ ഗ്രന്ഥേ സായികൃഷ്ണ വിശിഷ്ടാതിഥി യായിരുന്നു.എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ വായനാദിനസന്ദേശം നൽകി.ചടങ്ങിൽ ഇരിക്കൂർ എ ഇ ഒ ഗിരീഷ് മോഹൻ,പ്രിൻസിപ്പൽ റീന  ,ഹെഡ് മിസ്ട്രസ്സ് വി.സി ശൈലജ ,പിടിഎ പ്രസിഡന്റ് അബ്ദുല്ല ഹാജി, മുരളീധരൻ പട്ടാന്നൂർ,എം വി മുരളീധരൻ,മനോജ് കല്യാട്,എം പി ജലീൽ, സി കെ.നിഷാറാണി, വി വി സുനേഷ് ,പ്രീത ശിവദാസൻ,ബിജു വട്ടക്കിൽ, വിജേഷ് ഊരത്തൂർ, അനീഷ് ഉത്രാടം, സുനിൽ കുമാർ ബ്ലാത്തൂർ,സോജ , ജാനകി കിണ്ട്യൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments