NEWS UPDATE

6/recent/ticker-posts

വായന ദിനത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ച് കഥാകൃത്ത് വി.എം.മൃദുൽ

എഴുത്തിലേക്കുള്ള മാർഗം വായനയിലൂടെ തുറക്കാനാകുമെന്ന് യുവകഥാകൃത്ത് വി.എം. മൃദുൽ പറഞ്ഞു.
അതിർവരമ്പുകൾ ഇല്ലാതാക്കാൻ 
വായനകൊണ്ട് സാധിക്കുമെന്നും വായനാ പക്ഷാചരണത്തോടനുബന്ധിച്ച് നടന്ന സർഗ്ഗ സംവാദത്തിൽ മലയാള സഹിത്യത്തിലെ നവവാഗ്ദാനമായ വി.എം മൃദുൽ കൂട്ടിച്ചേർത്തു. അമ്പലത്തറ ജിവിഎച്ച്എസ്എസിലെ കുട്ടികളുമായി കേശവ്ജി സ്മാരകത്തിൽ നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കഥാകൃത്ത്. വായനശാല സന്ദർശനത്തോനുബന്ധിച്ചാണ് കുട്ടികൾ 'തുറക്കുന്ന പുസ്തകങ്ങൾ മായുന്ന അതിരുകൾ, എന്ന വിഷയത്തിൽ  സർഗ്ഗ സംവാദം സംഘടിപ്പിച്ചത്.ഗ്രന്ഥാലയം പ്രസിഡൻ്റ് അമ്പലത്തറ നാരായണൻ, പി.വി.ജയരാജ്, പ്രിയങ്ക പി.വി, അധ്യാപകരായ സുധ. പി. പി, രാഹുൽ. പി. വി, പദ്മജ. ടി. കെ, സോഫിയ, ജീന എം, ഉണ്ണികൃഷ്ണൻ. എം തുടങ്ങിയവർ നേതൃത്വം നൽകി. ചെറുകഥ മത്സരങ്ങളിൽ വിവിധ പുരസ്കാരങ്ങൾ നേടിയ മൃദുലിനെ പരിപാടിയിൽ ഉപഹാരം നൽകി അനുമോദിച്ചു.

Post a Comment

0 Comments