ദേശീയപാത വികസനത്തിന് പ്രധാന പള്ളിയറകൾ ഉൾപ്പെടെ 23.5 സെന്റ് സ്ഥലം നൽകിയ നീലേശ്വരം പള്ളിക്കര പാലേരെ കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ ജൂലൈയിൽ പുനപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം.
ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ജൂലൈ 7 മുതൽ 10 വരെയാണ് ചടങ്ങുകൾ. സമാപന ദിവസമായ 10 ന് രാവിലെ 7.52 നും 8.49 നും മധ്യേയാണ് ദേവപ്രതിഷ്ഠ. തുടർന്ന് ഉഷ:പൂജ, പ്രസാദവിതരണം അന്നദാനം എന്നിവയുണ്ടാകും.
ദേശീയ പാതയ്ക്ക് സ്ഥലം വിട്ടുകൊടുത്തതിനെ തുടർന്ന് നടത്തിയ പ്രശ്ന ചിന്തയിൽ ക്ഷേത്രം ഇവിടെ തന്നെ പുനർ നിർമ്മിക്കണമെന്ന് കണ്ടിരുന്നു. 2023ലാണ് ക്ഷേത്രം പുതുക്കി പണിയാൻ തുടങ്ങിയത്.
വിഷ്ണുമൂർത്തി, ചാമുണ്ഡി, പുല്ലൂർണൻ, പൂമാരുതൻ, പുതിയ ഭഗവതി, ഭഗവതി, ചെറളത്ത് ഭഗവ തി തെയ്യങ്ങളാണ് ഇവിടെ കെട്ടിയാടാറുള്ളത്.
ഡിസംബർ മാസത്തിൽ 4 ദിവസത്തെ കളിയാട്ടവും 5 ദിവസത്തെ പൂര മഹോത്സവവുമാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾ. കെ.ഗംഗാധരൻ ( ചെയർമാൻ), കെ.പി രാഘവൻ, പി കുഞ്ഞികൃഷ്ണൻ (വൈസ് ചെയർമാൻ), പി.ദിനേശൻ (ജനറൽ കൺവീനർ), പി.അനൂപ് (കൺവീനർ), കെ. ജനാർദനൻ, കുതിരു ൽ രവീന്ദ്രൻ (ജോയിന്റ് കൺവീനർ), പി സുഭാഷ് (ട്രഷറർ) എന്നിവർ ഭാരവാഹികളായ ക മ്മിറ്റിയാണ് ക്ഷേത്ര നിർമ്മാണത്തിനു ചുക്കാൻ പിടിക്കുന്നത്. ഇവർക്ക് പൂർണ പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ. പി. രാഘവൻ, സെക്രട്ടറി പി അനൂപ് എന്നിവരടങ്ങിയ 21 അംഗ കമ്മിറ്റിയുമുണ്ട്.
0 Comments