പൊതുവീഥികൾ ഞങ്ങൾക്കുമുള്ളതാണ് എന്ന പ്രഖ്യാപനത്തോടെ കരിവെള്ളൂർ പാലക്കുന്നിൽ വനിതകളുടെ പ്രതിഷേധ പ്രഭാത സവാരി.
ഇന്നു പുലർച്ചെ നാലരയോടെ
പാലക്കുന്നിലെ പാഠശാല ഗ്രന്ഥാലയത്തിൽ ഒത്തു കൂടിയാണ് ഗ്രന്ഥാലയം വനിതാവേദി പ്രവർത്തകർ പ്രഭാത സവാരി നടത്തിയത്. നേരത്തേ തയ്യാറാക്കിയ പ്ലക്കാർഡുകൾ ഉയർത്തി പിടിച്ചു ചെമ്പ്രകാനം റോഡിലൂടെയായിരുന്നു ഇവരുടെ പ്രതിഷേധ നടത്തം. പതിവു പ്രഭാത സവാരിക്കാർക്കും വാഹന യാത്രക്കാർക്കുമെല്ലാം ഇത് കൗതുകമായി. കഴിഞ്ഞ ദിവസങ്ങളിൽ പ്രഭാത സവാരിക്കാരായ സ്തീകളെ പുത്തൂർ, കൊഴുമ്മൽ, ചെറുമൂല ഭാഗങ്ങളിൽ അജ്ഞാതൻ വടി കൊണ്ടടിച്ച് പരിക്കേൽപ്പിച്ചതിനെതിരെയുള്ള വേറിട്ട പ്രതിഷേധമായിരുന്നു ഈ അടിപൊളി നടത്തം. ആറു കിലോമീറ്റർ ദൂരത്തിലുള്ള യാത്രയിൽ നിരവധി വനിതകൾ അണി നിരന്നു. വഴി നീളെ പതിവു സവാരിക്കാരും മറ്റു യാത്രക്കാരും പെൺ പടയുടെ പോരാട്ടത്തെ മുക്തകണ്ഠം പ്രശംസിച്ചു. വനിത വേദി ഭാരവാഹി കളായ അനിത.കെ, സീമ എ.വി, ഗീത. പി എന്നിവർ നേതൃത്വം നൽകി. പിന്തുണയുമായി ഗ്രന്ഥാലയം സെക്രട്ടറി കൊടക്കാട് നാരായണനും എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എൻ.വി. രാമചന്ദ്രനും യാത്രയെ അനുഗമിച്ചു.
0 Comments