NEWS UPDATE

6/recent/ticker-posts

തൃക്കണ്ണാട് അമ്പലത്തിൽ സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവത സപ്താഹയജ്ഞം

ദക്ഷിണകാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം ഇതാദ്യമായി ഭാഗവത സപ്താഹ യജ്ഞത്തിന് ഒരുങ്ങുന്നു.
ഡിസംബർ 25 മുതൽ ജനുവരി 1 വരെ നടക്കുന്ന യജ്ഞത്തിന്റെ ആചാര്യൻ സ്വാമി ഉദിത് ചൈതന്യയാണ്. ക്ഷേത്ര പരിധിയിലെ മുഴുവൻ കഴകങ്ങളിലെയും ഭക്തജനങ്ങളെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ വള്ളിയോടൻ ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ സുനിൽകുമാർ സ്വാഗതവും ബാലു തൃക്കണ്ണാട് നന്ദിയും പറഞ്ഞു. വിവിധ അംഗങ്ങൾ ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകി. ക്ഷേത്രം തന്ത്രിമാരായ ഉച്ചില്ലത്ത് പത്മനാഭൻ തന്ത്രി, തന്ത്രി ഉളിയത്ത് വിഷ്ണു ആസ്ര, മേൽശാന്തി നവീൻചന്ദ്ര കായർത്തായ എന്നിവർ മുഖ്യരക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു. 
ഭാരവാഹികൾ: എ.ശിവരാമൻ മേസ്ത്രി (ചെയർമാൻ) ബാലു തൃക്കണ്ണാട് (ജനറൽ കൺവീനർ), എക്സിക്യൂട്ടീവ് ഓഫീസർ സുനിൽകുമാർ (ട്രഷറർ). മോഹൻ ബേക്കൽ (കോ -ഓർഡിനേറ്റർ). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Post a Comment

0 Comments