ലയൺസ് ക്ലബ് ഓഫ് ബേക്കൽഫോർട്ട് ഭാരവാഹികൾ സ്ഥാനമേറ്റു.
കാഞ്ഞങ്ങാട് ബിഗ് മാൾ ഓഡിറ്റോറിയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഇൻസ്റ്റാളിങ് ഓഫീസർ ഡോ: എസ്.രാജീവ് മുഖ്യാതിഥിയായി. പ്രസിഡന്റ് ബഷീർ കുശാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്. ഷറഫുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.കെ.വിനോദ് കുമാർ, സുകുമാരൻ നായർ, വേണുഗോപാൽ, എം.ബി. ഹനീഫ, പി. ഭാർഗവൻ, പി.എം.അബ്ദുൽ നാസർ, ആബിദ് നാലപ്പാട്, ഖാലിദ്. സി.പാലക്കി എന്നിവർ പ്രസംഗിച്ചു. അൻവർ ഹസ്സൻ സ്വാഗതവും അഷ്റഫ് പറമ്പത്ത് നന്ദിയും പറഞ്ഞു. ഗോവിന്ദൻ നമ്പൂതിരിയാണ് പുതിയ പ്രസിഡന്റ്.
0 Comments