NEWS UPDATE

6/recent/ticker-posts

വ്യക്ഷത്തൈകൾ നട്ടും വിതരണം ചെയ്തും പടന്ന കൃഷി ഭവന്റെ പരിസ്ഥിതി ദിനാഘോഷം

ഫല വൃക്ഷത്തൈകൾ നട്ടും വിതരണം ചെയ്തും പടന്ന ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പരിസ്ഥിതി ദിനാഘോഷം.
നമ്മുടെ മണ്ണ് നമ്മുടെ ഭാവി എന്ന സന്ദേശമുയർത്തി നടന്ന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം എടച്ചാക്കൈ എയുപി സ്കൂളിന് സമീപം നടന്നു. പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ് ലം ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി.കെ.എം.മുഹമ്മദ് റഫീഖ് അധ്യക്ഷനായി. പടന്ന കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ, സ്കൂൾ ഹെഡ് മാസ്റ്റർ ഇ.പി.വത്സരാജൻ, കൃഷി അസിസ്റ്റന്റ് പി.പി. കപിൽ, സ്കൂൾ പിടിഎ അംഗങ്ങൾ. അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments