ചീമേനി കനിയാന്തോലിൽ ചെങ്കൽപ്പണയിലെ വെള്ളക്കെട്ടിൽ മരിച്ച ഇരട്ടക്കുട്ടികൾ സുദേവിന്റെയും ശ്രീദേവി ന്റെയും മൃതദേഹങ്ങൾ ഇരുവരും പഠിച്ചിരുന്ന ചീമേനി ഗവ.ഹയർ സെക്കന്ററി സ്കൂൾ മുറ്റത്ത് പൊതു ദർശനത്തിനു വച്ചു.
സഹപാഠികളും അധ്യാപകരും ജീവനക്കാരും നാട്ടുകാരുമായി നിരവധി പേർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നീലേശ്വരം കൊയാമ്പുറത്തെ അമ്മ വീട്ടിലെ പൊതുദർശനവും കഴിഞ്ഞാണ് സ്കൂൾ മുറ്റത്തേക്കെടുത്തത്.
കനിയാന്തോലിലെ രാധാകൃഷ്ണന്റെയും പുഷ്പയുടെയും മക്കളായ ഇരുവരും സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ്. കനിയന്തോൽ മാതൃശ്രീ ക്ലബിലെയും പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു.
0 Comments