നീലേശ്വരം മൂലപ്പള്ളി സാറ്റേൺ ക്ലബിൽ ജൂലൈ 19 ന് വെള്ളിയാഴ്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും.
രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സാറ്റേൺ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. നീലേശ്വരം നഗരസഭ, ആയുർവേദ ഡിസ്പെൻസറി, സാറ്റേൺ ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ്. ക്യാമ്പിന് വരുന്നവർ മരുന്ന് വാങ്ങാനുള്ള കുപ്പി കയ്യിൽ കരുതണമെന്ന് സംഘാടകർ അറിയിച്ചു.
0 Comments