കാസർകോട് ജില്ലയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന നീലേശ്വരത്തിന്റെ നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന രാജാ റോഡുമായി ബന്ധിപ്പിക്കുന്ന നീലേശ്വരം ബസാർ - തളിയിൽ അമ്പലം റോഡ്, ശ്രീവത്സം - തെരുറോഡ്, നീലേശ്വരം വില്ലേജ് ഓഫീസ് - തളിയിൽ അമ്പലം റോഡ്, ശ്രീവത്സവം - രാജാറോഡ് ലിങ്ക് റോഡ്, ചിറ - കരിഞ്ചാത്തം വയൽ റോഡ് എന്നീ മുനിസിപ്പൽ റോഡുകളുടെ ആധുനികവൽക്കരണത്തിന് അഞ്ചു കോടി രൂപ അനുവദിച്ചു. ശ്രീവത്സം - തെരുവ് റോഡിന് രണ്ട് ഭാഗത്തും, മറ്റ് റോഡുകളിൽ ഒരു ഭാഗത്തും ഡ്രെയിനേജ് സിസ്റ്റം, കവറിംഗ് സ്ലാബ്, കൽവെർട്ട്, ഇന്റർലോക്ക് നടപ്പാത, ഹാൻഡ്റയിൽ എന്നിവയോടൊപ്പം സുരക്ഷാ സംവിധാനങ്ങളായ സെന്റർ ലൈൻ, സ്റ്റഡ്, സൂചന ബോർഡുകൾ എന്നിവയുമാണ് ഉണ്ടാകുക 2021-22 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിലാണ് പദ്ധതി ഉൾക്കൊള്ളിച്ചിട്ടുള്ളത്.
രാജാറോഡ് ആധുനികവൽക്കരണത്തിന് 16.72 കോടി രൂപയും നിർമ്മാണം ആരംഭിച്ച കച്ചേരികടവ് പാലത്തിന് 23.6 കോടി രൂപയും അനുവദിച്ചു. സംസ്ഥാന ബഡ്ജറ്റിൽ 5 കോടി രൂപ വകയിരുത്തിയ നീലേശ്വരം മിനി സിവിൽ സ്റ്റേഷന്റെ ഇൻവസ്റ്റിഗേഷൻ ടെണ്ടർനടപടി പൂർത്തീകരിച്ചിട്ടുണ്ട്. അടുത്ത ആഴ്ചതന്നെ മണ്ണ് പരിശോധന ആരംഭിക്കുമെന്ന് പി.ഡബ്ല്യു.ഡി. അറിയിച്ചതായും എം എൽ എ പറഞ്ഞു. 10 കോടി രൂപ വകയിരുത്തിയ മുണ്ടേമ്മാട് പാലത്തിന്റെ ടെണ്ടർ നടപടി പുരോഗമിക്കുകയാണ്. 38.98 കോടിയുടെ അഴിത്തല ഓർക്കുളം പാലത്തിന്റെ സാങ്കേതികാനുമതി ലഭിച്ച് തുടർപ്രവർത്തനവും നടന്നുവരികയാണ്.
ജില്ലയിൽ തന്നെ ലിഫ്റ്റ് സൌകര്യത്തോടെ
3 കോടി രൂപ ചെലവഴിച്ച് നീലേശ്വരം ജിഎൽപി സ്കൂളിന് കെട്ടിടം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. അഴിത്തല ടൂറിസം വികസനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇവിടേക്ക് എത്താനുള്ള പ്രധാന മാർഗമായ നീലേശ്വരം തൈക്കടപ്പുറം റോഡ് ആധുനികവൽക്കരിക്കുന്നതിന് ബഡ്ജറ്റിൽ 3 കോടി രൂപ വകയിരുത്തുകയും ഇതിന്റെ തുടർ പ്രവർത്തനങ്ങൾ നടന്നു വരികയുമാണ്. നീലേശ്വരം താലൂക്കാശുപത്രിക്ക് ആധുനിക കെട്ടിട സമുച്ചയം നിർമ്മിക്കു ന്നതിന് 12.63 കോടി രൂപയുടെ ഡി.പി.ആർ. പുതുക്കിയ സാമ്പത്തികാനുമതി ക്കായി സമർപ്പിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. തിരദേശ ഹൈവേ നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ ഭൂരിഭാഗവും നിർമാണം പൂർത്തീക രിച്ചു. മറ്റുള്ളവ പുരോഗമിക്കുകയും ചെയ്യുന്നു. ഈ പദ്ധതികളെല്ലാം പൂർത്തീകരിക്കുന്നതോടെ അനിതര സാധാരണമായ വികസനം മുന്നേറ്റമാണ് നീലേശ്വരം മുനിസിപ്പാലിറ്റിയിൽ കൈവരികയെന്നും എംഎൽഎ അറിയിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
0 Comments