കാഞ്ഞങ്ങാട്: സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകൻ ആയിരുന്ന മാവുങ്കാൽ മൂലക്കണ്ടത്തെ ബാരിസ്റ്റർ കെ.ആർ. നമ്പ്യാർ (കെ.രാധാകൃഷ്ണൻ നമ്പ്യാർ - 93) അന്തരിച്ചു. ന്യൂഡൽഹിയിലെ ഇന്ത്യൻ സൊസൈറ്റി ഓഫ് ഇന്റർനാഷണൽ ലോയിൽ റിസർച്ച് ഓഫീസർ, ട്രഷറർ, പ്രൊഫസർ, ഇന്ത്യൻ ജേണൽ ഓഫ് ഇന്റർനാഷണൽ ലോ അസോസിയേറ്റ് എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1970 മുതൽ 2010 വരെയാണ് സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്തത്. 10 വർഷം കേരള സർക്കാരിന്റെ സ്റ്റാന്റിങ് കൗൺസൽ ആയിരുന്നു. പരേതരായ മാവില ചന്തു നമ്പ്യാർ - കോണത്ത് കല്യാണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: രാധ നമ്പ്യാർ. മക്കൾ: ബിന്ദു നമ്പ്യാർ, രേഖ നമ്പ്യാർ. മരുമക്കൾ: സഞ്ജയ്, രാജീവ് (യുഎസ്എ). സഹോദരങ്ങൾ: ഡോ. അശോക് കുമാർ (കോഴിക്കോട്), ഗീതാ ചന്ദ്രൻ (കാഞ്ഞങ്ങാട്), പരേതരായ കെ.സാവിത്രി അമ്മ, കെ ഗംഗാധരൻ നമ്പ്യാർ.
0 Comments