NEWS UPDATE

6/recent/ticker-posts

നീറ്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണംകാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്ഐ ജില്ലാ മാർച്ച്

നീറ്റിൽ ദേശീയ പരീക്ഷാ ഏജൻസിയെ ഒഴിവാക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങളുമായി എസ്എഫ്ഐ കാസറഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ടെ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ചിനായി കനത്ത പോലീസ് മുന്നൊരുക്കമാണ് ഏർപ്പെടുത്തിയത്. പോസ്റ്റ് ഓഫീസ് ഗേറ്റ് നേരത്തേ ബാരിക്കേഡ് വച്ച് ഹൊസ്ദുർഗ് പോലീസ് അടച്ചിരുന്നു. സ്ഥലത്ത് കനത്ത പോലീസ് ബന്തവസും ഏർപ്പെടുത്തി. മാർച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിപിൻരാജ് പായം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഋഷിത.സി.പവിത്രൻ അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് അലൻ, സെക്രട്ടറിയേറ്റ് അംഗം ശ്രീഹരി, ബാലസംഘം ജില്ലാ പ്രസിഡന്റ് അനുരാഗ് പുല്ലൂർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ. പ്രണവ് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments