NEWS UPDATE

6/recent/ticker-posts

കരിന്തളം തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്ര മുറ്റത്ത് നടപ്പന്തലിന് കുറ്റിയടിച്ചു

കരിന്തളം തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്ര മുറ്റത്ത് നടപ്പന്തൽ നിർമിക്കും.
ഗോപുരം മുതൽ ക്ഷേത്രകവാടം വരെയാണ് നടപ്പന്തൽ നിർമിക്കുന്നത്. ഇതിനായി വൈനിങ്ങാൽ പുരുഷോത്തമൻ ആചാരിയുടെ മുഖ്യ കാർമികത്വത്തിൽ ഭക്ത്യാദരപൂർവം കുറ്റിയടിക്കൽ ചടങ്ങ് നടത്തി. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.നിത്യവും ഉച്ചയ്ക്ക് മുത്തപ്പൻ വെള്ളാട്ടം നടക്കുന്ന ഈ മുത്തപ്പ ക്ഷേത്രത്തിൽ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും നിരവധി  ഭക്തന്മാർ എത്തിച്ചേരാറുണ്ട്.  ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 40 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ആണ് നിലവിലുള്ള കമ്മിറ്റി നടത്തുവാൻ ഉദ്ദേശിക്കുന്നത് .ഇതിന്റെ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ജനുവരിയിൽ  സിനിമാ നടൻ ഉണ്ണിരാജ് ചെറുവത്തൂർ.  നിർവഹിക്കുകയുണ്ടായി . നടപ്പന്തലിന്റെ കുറ്റിയടിക്കൽ ചടങ്ങിനു  ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എം.പി. പത്മനാഭൻ, ജനറൽ സെക്രട്ടറി ഗംഗാധരൻ, ഭാരവാഹികളായ കെ.വി. ശശികുമാർ, പി. പവിത്രൻ, ടി.വി.മനോജ് കുമാർ, കെ. പി.രാഘവൻ, ബി. ദാമോദരൻ, എം.പി. ചന്തുഞ്ഞി, വിനോദ് കുമാർ തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.

Post a Comment

0 Comments