കാഞ്ഞങ്ങാട്: ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന അങ്കണവാടി അധ്യാപിക സ്കൂൾ ബസ് ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ് മരിച്ച സംഭവത്തിൽ സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്.
പള്ളിക്കര പള്ളിപ്പുഴ ജ്യോതി ക്ലബ് അങ്കണവാടിയിലെ അധ്യാപിക പാക്കം അമ്പലത്തിങ്കാലിലെ ഡി. ശാരദ (53) യുടെ മരണത്തിനിടയാക്കിയ അപകടത്തിൽ
ചിത്താരി ഹിമായത്തുൽ ഇസ്ലാം സ്കൂൾ ബസിന്റെ ഡ്രൈവർക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസ് എടുത്തത്. സ്കൂട്ടർ ഓടിച്ചിരുന്ന ഇവരുടെ ഭർത്താവ് സി.കുഞ്ഞിരാമന് കൈക്ക് നിസാര പരിക്കാണ് ഏറ്റിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ അതിഞ്ഞാൽ തെക്കേപ്പുറത്ത് മൻസൂർ ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്. ഇവിടെ പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. പള്ളിക്കര സർവീസ് സഹകരണ ബാങ്ക് പൂച്ചക്കാട് ശാഖയിൽ അപ്രൈസർ ആണ് കുഞ്ഞിരാമൻ. ശാരദയുടെ മൃതദേഹേം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം പള്ളിപ്പുഴ ജ്യോതിക്ലബിൽ പൊതു ദർശനത്തിനു വച്ചു. പിന്നീട് വീട്ടിലെത്തിച്ച് സംസ്കരിച്ചു.
0 Comments