ചാലിങ്കാൽ മുതൽ രാവണീശ്വരം വരെയുള്ള പാതയുടെ വശം ചെടികൾ കൊണ്ട് മനോഹരമാക്കാൻ മുന്നോട്ട് വന്നിരിക്കുകയാണ് രാവണീശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം കുട്ടികൾ. വേനലിലും ഉണങ്ങിപ്പോകാതെ നിലനിൽക്കുന്ന കളർ ഇല ചെടികളാണ് കുട്ടികൾ നട്ടത്. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രാജി.കെ, അനീഷ് സി , ഷീമ കെ.എം എന്നിവർ നേതൃത്വം നൽകി.
0 Comments