NEWS UPDATE

6/recent/ticker-posts

കൊളംബോയിൽ നടന്ന അന്തരാഷ്ട്ര മാസ്റ്റേഴ്സ് മെഡൽ നേടിയ കരിന്തളത്തെ ദമ്പതികളെ അനുമോദിച്ചു.

കൊളംബോയിൽ നടന്ന അന്തരാഷ്ട്ര മാസ്റ്റേഴ്സ് മത്സരത്തിൽ സിൽവർ മെഡൽ, ഗോൾഡ് മെഡൽ നേടിയ കരിന്തളത്തെ പി. വി ബിജു, ശ്രുതി ബിജു ദമ്പതികളെ കരിന്തളം കണ്ണോത്ത് 11 ജനശ്രീ സുസ്ഥിര വികസന മിഷൻ ആദരിച്ചു. ചെയർമാൻ എം.പി പത്മനാഭൻ പൊന്നാട അണിയിച്ച് രണ്ടു പേരേയും ആദരിച്ചു. ജനശ്രീ ബ്ലോക്ക് മെമ്പർ പി.പവിത്രൻ , പ്രിയദർശിനി ജനശ്രീ സംഘം ചെയർമാൻ ജോമോൾ സുമേഷ്. ജനശ്രീ കരിന്തളം യൂണിറ്റ് ചെയർമാൻ രാജൻ ഏ.വി എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. നാടിന്റെ അഭിമാനതാരങ്ങളും, കരിന്തളം കണ്ണോത്ത് 11 ജനശ്രീ സുസ്ഥിര വികസന മിഷൻ മെമ്പറും ആയ ബിജുവും, ശ്രുതിയും മറുപടി പ്രസംഗം നടത്തി. സെക്രട്ടറി എ.വി നാരായണൻ സ്വാഗതവും ട്രഷർ രാജൻ സി.വി നന്ദിയും പറഞ്ഞു.

Post a Comment

0 Comments