ഡോക്ടേഴ്സ് ദിനത്തിൽ രക്തദാനം ചെയ്ത് ഡോക്ടർമാരുടെ മാതൃക: വേറിട്ട പരിപാടി സംഘടിപ്പിച്ചത് കെജിഎംഒഎ കാസറഗോഡ് ജില്ലാ കമ്മിറ്റി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നീവിടങ്ങളിലെ രക്ത ബാങ്കുകളിലാണ് രക്തദാനം നടത്തിയത്. മേജർ ഡോ.നരേന്ദ്രനാഥ്, ഡോ.രമ്യ ആർ കെ, ഡോ.ജോൺ.കെ , ഡോ.ശ്യാം മോഹൻ, ഡോ.ധനജ്ഞയ, ഡോ.ജമാലുദ്ദീൻ, ഡോ.അഖിൽ അശോകൻ, ഡോ.സച്ചിൻ സെൽവ് എന്നിവർ രക്തദാതാക്കളായി. കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ.മനോജ് എ ടി,സെക്രട്ടറി ഡോ.ഷിൻസി വി കെ, മുൻ സംസ്ഥാന ട്രഷറർ ജമാൽ അഹമ്മദ്, ഡോ.ജനാർദ്ദന നായ്ക്,ഡോ. റിജിത്ത് കൃഷ്ണൻ, ഡോ.ഷഹർബാന, ഡോ.അനൂപ് എസ്, ഡോ. സൗമ്യ ഗോപിനാഥ് എന്നിവർ സംബന്ധിച്ചു. ഹീലിംഗ് ഹാൻസ്, കെയറിംഗ് ഹാർട്ട് എന്ന ഈ വർഷത്തെ പ്രമേയം അന്വർത്ഥമാക്കുന്നതായിരുന്നു രക്തദാന ചടങ്ങ്. ഡോക്ടർസ് ദിനത്തോടാനുബന്ധിച്ചു
ജില്ലയിലെ വിവിധ ആശുപത്രികളിൽ ഡോക്ടർമാരെ ആദരിക്കുകയും മധുരം വിതരണവും നടത്തി.
0 Comments