NEWS UPDATE

6/recent/ticker-posts

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ കളക്ടറേറ്റില്‍ ലഭിച്ചത് 11464826 രൂപ


കാസര്‍കോട് ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 30 മുതല്‍ ആഗസ്റ്റ് 27 വരെ 1,14,64,826 രൂപയാണ് കാസര്‍കോട് ജില്ലാ ഭരണ സംവിധാനത്തിന് ലഭിച്ചത്. വിവിധ സംഘടന പ്രതിനിധികളും പൊതുജനങ്ങളും ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിനെ നേരിട്ടു സന്ദര്‍ശിച്ചാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കുന്നത്. കളക്ടറുടെ ചേമ്പറിലാണ് ജില്ലാകളക്ടര്‍ തുക ഏറ്റുവാങ്ങുന്നത്. കളക്ടര്‍ പങ്കെടുക്കുന്ന യോഗങ്ങളിലും മുന്‍ഗണനയോടെ ജില്ലാകളക്ടര്‍ സി എം ഡിആര്‍എഫിലേക്കുള്ള ധനസഹായം ഏറ്റുവാങ്ങുന്നുണ്ട്.

 കൊച്ചു കുട്ടികള്‍ പണകുടുക്കകള്‍ പൊട്ടിച്ച് സംഭാവന നല്‍കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള വ്യക്തികള്‍, തൊഴിലാളികള്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ ആരാധനാലയങ്ങളുടെ ഭാരവാഹികള്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.  ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്,  ക്യാഷ്  എന്നിങ്ങനെയാണ് തുക  കൈമാറുന്നത്' സംഭാവന നല്‍കിയവര്‍ക്ക് കലക്ടറേറ്റില്‍ നിന്ന്  ഓണ്‍ലൈന്‍ രശീതി നല്‍കുന്നുണ്ട്. 

വയനാട് ദുരന്തമുണ്ടായതിനു ശേഷം ജൂലൈ 30 മുതല്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമേകുന്നതിന് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ കാസര്‍കോട് ജില്ലയില്‍ നിന്നും വയനാട്ടില്‍ എത്തിച്ച് നല്‍കുന്നതിന് ജില്ലാ ഭരണ സംവിധാനം നേതൃത്വം നല്‍കിയിരുന്നു. ആദ്യദിവസം തന്നെ കളക്ടറേറ്റിലും ഹൊസ്ദുര്‍ഗ് താലൂക്കിലും മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ തുറന്ന്  ജില്ലാ പഞ്ചായത്തും ജില്ലാ ഭരണ സംവിധാനവും അവശ്യ സാധനങ്ങള്‍ വയനാട്ടില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു. പൊതുജനങ്ങളുടെ മികച്ച സഹകരണമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നത്.






Post a Comment

0 Comments