NEWS UPDATE

6/recent/ticker-posts

സി. അമ്പുരാജിന്റെ 'ചോപ്പിന്റെ സമരസാക്ഷ്യങ്ങള്‍' പ്രകാശനം ചെയ്തു


നീലേശ്വരം: ഉത്തര മലബാറിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അധികമാരുമറിയാത്ത ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്ന ചോപ്പിന്റെ സമരസാക്ഷ്യങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരനും നാടക പ്രവര്‍ത്തകനുമായ സി. അമ്പുരാജാണ് പുസ്തകം എഴുതിയത്. നീലേശ്വരം കോട്ടപ്പുറത്തെ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ എംപി, പി.കരുണാകരന്‍ പുസ്തകം പ്രകാശനം ചെയ്തു. സാഹിത്യകാരന്‍ പി.വി.ഷാജികുമാര്‍ ഏറ്റുവാങ്ങി. മാധ്യമ പ്രവര്‍ത്തകന്‍ കെ.ബാലകൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. പ്രൊഫസര്‍ കെ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സതീഷ് ചന്ദ്രന്‍, വി.കെ.രവീന്ദ്രന്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഡോ.വി. പി.പി.മുസ്തഫ, എം.രാജന്‍, സി.പി. ശുഭ, പി.വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. സുരേന്ദ്രന്‍ കുത്തന്നൂര്‍ സ്വാഗതം പറഞ്ഞു. പുസ്തക രചയിതാവ് സി. അമ്പുരാജ് മറുമൊഴി രേഖപ്പെടുത്തി. പാലക്കാട്ടെ കരിമ്പന പുസ്തകമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Post a Comment

0 Comments