NEWS UPDATE

6/recent/ticker-posts

ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി

ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് ബേക്കൽ ഇന്റർനാഷണൽ ഹാളിൽ ചേർന്നു.
അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ഗോപു സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ജയചന്ദ്രൻ മറ്റപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.ജി.മധുസൂദനൻ അധ്യക്ഷനായി. കെ.എസ്. അനൂപ് രാജ്, എ.പി.കൃഷ്ണകുമാർ, സി.കെ.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.ജയചന്ദ്രൻ സ്വാഗതവും കെ.സുകുമാരൻ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് സൗകര്യം യാഥാർത്ഥ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കേരള മണി ലെൻഡേഴ്സ് ലൈസൻസ് ഫീ ഓൺലൈൻ ആയി അടക്കാനും ലൈസൻസ് കോപ്പി ഓൺലൈൻ ആയി തന്നെ ഡൗൺലോഡ് ചെയ്തെടുക്കാനും സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവുമുന്നയിച്ചു.

Post a Comment

0 Comments