NEWS UPDATE

6/recent/ticker-posts

നിയന്ത്രണം വിട്ട ബസ് റോഡ് അരികിലെ കുഴിയിലേക്ക് ചെരിഞ്ഞു: ആളപായമില്ല


ഓട്ടത്തിനിടെ നിയന്ത്രണം വിട്ട ബസ് റോഡ് അരികിലെ കുഴിയിലേക്ക് ചെരിഞ്ഞു നിന്നു. കുറ്റിക്കോലില്‍ നിന്നു കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന അക്ഷയ എന്ന സ്വകാര്യബസ് ആണ് അപകടത്തില്‍ പെട്ടത്. കാഞ്ഞങ്ങാട് - പാണത്തൂര്‍ റോഡില്‍ മാവുങ്കാല്‍ ആനന്ദാശ്രമത്തിനു സമീപം കെഎസ്ഇബി സബ് സ്റ്റേഷന് അടുത്താണ് അപകടമുണ്ടായത്. ആളപായമില്ല. ഓട്ടത്തിനിടെ ലീഫ് സ്പ്രിങ് മുറിഞ്ഞു പോയതിനെ തുടര്‍ന്നാണ് ബസിന്റെ നിയന്ത്രണം വിട്ടത്.


Post a Comment

0 Comments