കാസര്‍കോട് കടലില്‍ നിന്ന് ചൈനീസ് സിലിണ്ടര്‍ കണ്ടെത്തി. കടലില്‍ പോയ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് സിലിണ്ടര്‍ കുടുങ്ങിയത്. തുടര്‍ന്ന് ഇവര്‍ ഇത് കരക്കെത്തിക്കുകയായിരുന്നു. ഇവര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബോംബ് സ്‌ക്വാഡും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി അന്വേഷണം നടത്തി. ടാങ്ക് പരിശോധിച്ച് അപകടസാധ്യതയില്ലെന്നു വിലയിരുത്തി. നീല നിറത്തിലുള്ള സിലിണ്ടറില്‍ ചൈനീസ് ഭാഷയിലാണ് എഴുതിയിട്ടുള്ളത്. റഫ്രിജറേറ്ററില്‍ ഉപയോഗിക്കുന്ന സിലിണ്ടറാണ് ഇതെന്നു സംശയിക്കുന്നതായും 20 ലിറ്ററില്‍ താളെ ഉള്‍ക്കൊല്ളുന്ന ഇതില്‍ ചൈനീസ് പേരുകള്‍ കണ്ടതാണ് ആശങ്ക ഉയര്‍ത്തിയത്. കപ്പലില്‍ നിന്നോ മറ്റോ വീണതാകാം ഇതെന്ന സംശയത്തിലാണ് പോലീസ്. നിലവില്‍ കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണിത്.

0 Comments