കാസര്‍കോട്:വഴിനീളെ ചെറുതും വലുതുമായ കുഴികള്‍ കാരണം യാത്രാക്ലേശം നേരിടുന്ന ചന്ദ്രഗിരി കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ കുഴികള്‍ നികത്തി മറ്റു അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി തടസ്സമില്ലാത്ത സഞ്ചാരം സാധ്യമാക്കാന്‍ അധികൃതര്‍ ഉടനടി തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജിയുടെ നേതൃത്വത്തില്‍ PWD എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി,മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ,എഎം കടവത്ത്,ഒണ്‍ ഫോര്‍ അബ്ദുറഹിമാന്‍,എജിസി ബഷീര്‍ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള,മുസ്ലിംയൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്,അബ്ദുല്ലകുഞ്ഞി കിഴൂര്‍,കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള,എപി ഉമ്മര്‍,അന്‍വര്‍ കോളിയടുക്കം,ഗഫൂര്‍ എരിയാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

0 Comments