NEWS UPDATE

6/recent/ticker-posts

വയനാടിനായി കൈകോർത്ത് കാസറഗോഡ് ജില്ലയിലെ വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാർ

 “നമുക്കൊരുമിക്കാം വയനാടിനായ്” ക്യാമ്പയിൻ ഏറ്റെടുത്ത് കാസറഗോഡ് ജില്ലയിലെ വജ്രജൂബിലി കലാകാരന്മാർ. മഹാ ദുരന്തത്തിന്റെ ഈ സാഹചര്യത്തിൽ നമ്മെ കൊണ്ട് ആവുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിവഴി അർഹതപ്പെട്ടവരിലേക്ക് എത്തിക്കാൻ ആണ് കേരളസർക്കാർ സാംസ്‌കാരികവകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് കാസറഗോഡ് ജില്ലയുടെ നേതൃത്വത്തിൽ ക്യാമ്പയിൻ പ്രവർത്തനം ഏറ്റെടുത്തത്. ജില്ലയിലെ വജ്ര ജൂബിലി കലാകാരന്മാർ,പഠിതാക്കൾ,പഠനകേന്ദ്രങ്ങൾ എന്നിവരുടെ സഹകരത്തോടെയാണ് സമാഹരണം നടത്തിയത്. ജില്ലയിൽ നിന്നും സമാഹരിച്ച 30000/- രൂപ  ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്‌ ബേബി ബാലകൃഷ്ണന് വജ്രജൂബിലി ജില്ലാ കോർഡിനേറ്റർ പ്രവീൺ നാരായണൻ കൈമാറി. ക്ലസ്റ്റർ കൺവീനർമാരായ മുതിരിക്കത്ത്, സുബിൻ നിലാങ്കര, ശ്യാംപ്രസാദ്, സുബിൻ, രേവതി കലാകാരന്മാരായ ഹരിത,വൈശാഖ്,സബിൻ,രവി,രജീഷ്, പ്രദീപ്‌, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments