NEWS UPDATE

6/recent/ticker-posts

ഓള്‍ കേരള സോമില്‍ ആന്‍ഡ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നീലേശ്വരത്തു നടന്നു


ഓള്‍ കേരള സോമില്‍ ആന്‍ഡ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നീലേശ്വരം കോട്ടപ്പുറം ഡ്രീംപാലസ് ഹൗസ്ബോട്ടില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് കെ.സി.എന്‍.അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് വാഴാംപ്ലൊക്കല്‍ മാസ് വുഡ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആന്റണി, ട്രഷറര്‍ പുരുഷോത്തം.ബി.പട്ടേല്‍, വൈസ് പ്രസിഡന്റ് ചന്ദ്രന്‍ മണിയറ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.ദാവൂദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ ടോമി പതാലില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അബുസാലി നന്ദിയും പറഞ്ഞു. വയനാട് ദുരന്തത്തില്‍ മരണമടഞ്ഞവരുടെയും കഴിഞ്ഞ സമ്മേളനത്തിനു ശേഷം വേര്‍പിരിഞ്ഞ അസോസിയേഷന്‍ ഭാരവാഹികളുടെയും അംഗങ്ങളുടെയും വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തിയാണ് സമ്മേളനം തുടങ്ങിയത്.


Post a Comment

0 Comments