NEWS UPDATE

6/recent/ticker-posts

കെപിസിസി മൈനോറിറ്റി കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം നേതൃയോഗം ചേര്‍ന്നു


കെപിസിസി മൈനോറിറ്റി കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം നേതൃയോഗം  ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്നു. മൈനോറിറ്റി കോണ്‍ഗ്രസ് ജില്ലാ ചെയര്‍മാന്‍ സിജോ അമ്പാട്ട് നേതൃയോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഗഫൂര്‍ ഇസ്ര അധ്യക്ഷത വഹിച്ചു.

മണ്ഡലം ചെയര്‍മാനായി എ.കെ.ഷംസുവിനെയും ജനറല്‍ സെക്രട്ടറിയായി  ഷക്കീബ് മാക്കോടിനെയും തിരഞ്ഞെടുത്തു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ വൈസ് ചെയര്‍മാന്‍ ബഷീര്‍ കുന്നരിയത്ത്, ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സോണി കാരിക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.ബി. അമീര്‍, ശിഹാബ് മാങ്ങാട്, സി.ബി.ലത്തീഫ് എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments