NEWS UPDATE

6/recent/ticker-posts

പൊയിനാച്ചി പറമ്പ് രാജീവ്ജി ഗ്രന്ഥാലയം വിജയോത്സവം നടത്തി


പൊയിനാച്ചി പറമ്പ് രാജീവ്ജി ഗ്രന്ഥാലയം വിജയോത്സവം 2024 സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും എല്‍എസ്എസ് ,യുഎസ്എസ് ,വനിതോത്സവം, ബാലോത്സവം, വായനാ ക്വിസ് എന്നിവയിലെ വിജയികളെയും സര്‍വകലാശാലാ റാങ്ക് ജേതാക്കള്‍,  തെയ്‌ക്കോണ്‍ഡോ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കള്‍ തുടങ്ങിയവരെ വിജയോല്‍സവത്തിന്റെ ഭാഗമായി ആദരിച്ചു. മുന്‍ എംഎല്‍എ കെ.പി. കുഞ്ഞിക്കണ്ണന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.രാഘവന്‍ വലിയവീട് അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.കെ.ശശിധരന്‍, മുന്‍ പഞ്ചായത്തംഗം സുകുമാരന്‍ ആലിങ്കാല്‍,  ലൈബ്രറി രക്ഷാധികാരി എം.ഹസൈനാര്‍ ഹാജി, ബാലകൃഷ്ണന്‍ പൊയിനാച്ചി, ബാബുരാജ് പറമ്പ്, രാജന്‍ കുന്നുമ്മല്‍, ജ്യോതി അംബുജന്‍, എ.സി.അജിത് എന്നിവര്‍ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എം. കൃഷ്ണന്‍ മുണ്ട്യക്കാല്‍ സ്വാഗതവും ഉല്ലാസ് കമ്മട്ടുംകാല്‍ നന്ദിയും പറഞ്ഞു.




Post a Comment

0 Comments