NEWS UPDATE

6/recent/ticker-posts

നിഷ ആര്‍ട്ട് ആന്റ് ഇംഗ്ലീഷ് അക്കാദമിയുടെ ലോഗോ പോസ്റ്റര്‍ പ്രകാശനം ചെയ്തു


നിഷ ആര്‍ട്ട് ആന്റ് ഇംഗ്ലീഷ് അക്കാദമിയുടെ ലോഗോ- പോസ്റ്റര്‍ പ്രകാശനം മൈത്രിനഗര്‍ - നവമിയില്‍ നടന്നു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും  എഴുത്തുകാരനുമായ എം.കുഞ്ഞമ്പു പൊതുവാള്‍ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു. കഠിന പ്രയത്‌നത്തിലൂടെ അധ്യാപക വൃത്തിയിലും കലാ പ്രവര്‍ത്തനത്തിലും ഒരുപോലെ മികവു തെളിയിച്ച ബഹുമുഖ പ്രതിഭയാണ് അക്കാദമി ഡയറക്ടര്‍ നിഷ എന്ന് കുഞ്ഞമ്പു പൊതുവാള്‍ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ 16-ാം വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ. സുമയ്യ അധ്യക്ഷത വഹിച്ചു. പല്ലവ നാരായണന്‍ പോസ്റ്റര്‍ പ്രകാശനവും രവീന്ദ്രന്‍ ഭാരത് ആദ്യ വില്പന ഏറ്റുവാങ്ങലും നിര്‍വ്വഹിച്ചു. ചടങ്ങില്‍ നിരവധി പേര്‍ സംബന്ധിച്ചു.


Post a Comment

0 Comments