കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഫെബ്രുവരി നാലിന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായി ട്രാന്‍സ്‌പോര്‍ട്ട് ഢെമോക്രാറ്റിക് ഫെഡറേഷന്‍ ( ടി ഡി എഫ്) കാസര്‍കോട് യൂനിറ്റ് കാസര്‍കോട് ഡിപ്പോയ്‌ക്ക് സമീപം ഓ്‌്‌പ്പണ്‍ ജനറല്‍ബോഡിയും പണിമുടക്ക് വിശദീകരണ യോഗവും നടത്തി.
വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു. ടി ഡി എഫ് പ്രസിഡന്റ് പി പി സുധീര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി എ എന്‍ രാജേഷ്, ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് എം വി പത്മനാഭന്‍, വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് ജലീല്‍ മല്ലം, സെക്രട്ടറി വിനോദ് ജോസഫ്, എ മധു, വി കെ പവിത്രന്‍, ടി ഡി എഫ് സെക്രട്ടറി പി കെ ശംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കുക, ഡി എ കുടിശിക മുഴുവനായി അനുവദിക്കുക,കെ എസ് ആർ ടി സിയുടെ റൂട്ടുകൾ സംരക്ഷിക്കുക, പുതിയ ബസുകൾ വാങ്ങുക, 16 ഫിസിക്കൽ ഡ്യൂട്ടി നിബന്ധന പിൻവലിക്കുക, ശമ്പള കരാറിൽ സർക്കാർ ഉത്തരവിറക്കുക, ഡ്രൈവർമാരുടെ സ്‌പെഷ്യൽ അലവൻസ് കുടിശിക അനുവദിക്കുക, കെ എസ് ആർ ടി സിയിൽ പുതിയ സ്ഥിരനിയമനങ്ങൾ നടത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, തടഞ്ഞുവച്ച പ്രമോഷനുകൾ അനുവദിക്കുക, സ്വിഫ്റ്റ് കമ്പനി നിർത്തലാക്കുക, സ്വിഫ്റ്റ് കമ്പനി- കെ എസ് ആർ ടി സി അഴിമതികളിൽ വിജിലൻസ് അന്വേഷണം നടത്തുക, എൻ പി എസ്, എൻ ഡി ആർ കുടിശിക അടച്ചു തീർക്കുക, താൽക്കാലിക ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
0 Comments