NEWS UPDATE

6/recent/ticker-posts

കള്ള്‌ ചെത്ത്‌ തൊഴിലാളി യൂനിയന്‍ സി ഐ ടി യു ജില്ലാ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മീഷനര്‍ ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തി

കള്ള്‌ ചെത്ത്‌ തൊഴിലാളി യൂനിയന്‍ സി ഐ ടി യു ജില്ലാ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മീഷനര്‍ ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തി. സി ഐ ടി യു ജില്ലാ പ്രസിഡന്റ്‌ കെ മണിമോഹന്‍ ഉദ്‌ഘാടനം ചെയ്‌തു. ടി കുട്ട്യന്‍ അധ്യത വഹിച്ചു. നേതാക്കളായ ജോസ്‌ പതാലില്‍, പി കെ രാമചന്ദ്രന്‍, കെ മധു, സി ടി കൃഷ്‌ണന്‍, ചിത്രഭാനു, കെ രവി എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി വി സുരേഷ്‌ സ്വാഗതം പറഞ്ഞു. മുഴുവന്‍ കള്ള്‌ ഷാപ്പുകളഉം തുറന്ന്‌ പ്രവര്‍ത്തിപ്പിച്ച്‌ തൊഴിലാളികള്‍ക്ക്‌ തൊഴിലും വരുമാനവും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുക, കള്ള്‌ഷാപ്പുകള്‍ ലൈസന്‍സികള്‍ ഏറ്റെടുത്ത്‌ നടത്തുന്നില്ലെങ്കില്‍ അതത്‌ ഷാപ്പുകളിലെ തൊഴിലാളി കമ്മിറ്റികള്‍ക്ക്‌ നടത്തിപ്പ്‌ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുക, കള്ളുഷാപ്പുകള്‍ക്ക്‌ ചുറ്റും വ്യാപകമാകുന്ന അനധികൃത മദ്യവില്‍പന തടയാനും ഇല്ലാതാക്കാനും എക്‌സൈസ്‌ കര്‍ശന നടപടികള്‍ സ്വീകരിക്കുക, കള്ള്‌ഷാപ്പുകളുടെ ലൈസന്‍സ്‌ കാലാവധി അഞ്ച്‌ വര്‍ഷമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പ്രതിഷേധ സമരം നടത്തിയത്‌.

Post a Comment

0 Comments