കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ- കെ എസ് വൈ എഫ് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട് നടത്തി. സി എം പി കൺട്രോൾ കമ്മീഷൻ ചെയർമാൻ വി കെ രവീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം സനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിജു കുറുവാട്ടിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടനത്തിന്റെ രീതിശാസ്ത്രം എന്ന വിഷയത്തിൽ എതിർദിശ സുരേഷ് ക്ലാസ് എടുത്തു. കേരള മാസ്റ്റേഴ്‌സ് അത് ലറ്റിക് മീറ്റിൽ 800 മീറ്റർ റിലേയിൽ ജേതാവായ എം ടി കമലാക്ഷി, മംഗളൂരു യേനപ്പോയ മെഡിക്കൽ കോളേജിൽ നിന്ന് എം എസ് സി മൈക്രോബയോളജിയിൽ രണ്ടാം റാങ്ക് നേടിയ ബി കെ ശ്രേയ എന്നിവരെ സമ്മേളനം അനുമോദിച്ചു. സി എം പി സെൻട്രൽ കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം വി കമ്മാരൻ, ജില്ലാ സെക്രട്ടറി സി വി തമ്പാൻ, സെൻട്രൽ കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ടി വി ഉമേശൻ, കേരള മഹിളാ ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ടി കമലാക്ഷി എന്നിവർ സംസാരിച്ചു. ടി വി ശരത് പ്രസിഡന്റ് ആയും പി പി നിവേദ് സെക്രട്ടറി ആയും 15 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കേരളത്തിലെ യുവതലമുറയെ ലഹരി ഉപയോഗത്തിലേക്ക് കൊണ്ടുപോകുന്ന മയക്കുമരുന്ന ലഹരി മാഫിയയ്‌ക്കെതിരെ ശക്തമായ നിയമം കൊണ്ടുവരിക, വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് നൽകിന്ന നഷ്ടപരിഹാരത്തുക വർധിപ്പിക്കുക, കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
0 Comments