NEWS UPDATE

6/recent/ticker-posts

ഉദുമ ഹയർ സെക്കൻഡറി സ്കൂൾ വികസനം തടസ്സപ്പെടുത്തുന്നതിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

ഉദുമ ഹയർ സെക്കൻഡറി സ്കൂൾ വികസനം തടസ്സപ്പെടുത്തുന്നതിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സ്കൂളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പിടിഎ യുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും വികസനം മുടക്കുകയും ചെയ്യുന്ന ചിലരുടെ നടപടികൾക്കെതിരെയാണ് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ 
ഉദുമ ടൗണിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി അധ്യക്ഷയായി. മദർ പിടിഎ പ്രസിഡൻ്റ് മൈമൂന കൊപ്പൽ, വികസന സമിതി ചെയർമാൻ സി കെ അശോകൻ, പി വി രാജേന്ദ്രൻ, ചന്ദ്രൻ കൊക്കാൽ, പഞ്ചായത്ത് അംഗം വി കെ അശോകൻ, ബി അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻ്റ് കെ വി രഘുനാഥൻ സ്വാഗതം പറഞ്ഞു. 


Post a Comment

0 Comments