കാസറഗോഡ് ജില്ലയിൽ നിന്നും 2025 വർഷത്തെ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന തീർത്ഥാടകരുടെ പാസ്സ്പോർട്ടുകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥർ കാസറഗോഡ് കലക്ട്രേറ്റിലെ പ്ലാനിങ്ങ് ഓഫീസ് കോൺഫറൻസ് ഹാളിൽ സ്വീകരിച്ചു. ആയിരത്തിൽപരം തീർത്ഥാടകരുടെ പാസ്സ്പോർട്ടുകളാണ് ഇന്ന് നടന്ന ക്യാമ്പിൽ സ്വീകരിച്ചത്. മുൻ വർഷങ്ങളിൽ കോഴിക്കോടും കരിപ്പൂരുമായിരുന്നു സ്വീകരിച്ചിരുന്നത്. ജില്ലയിൽ നിന്നുള്ള ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി പി മുഹമ്മദ് റാഫി (വൈസ് ചെയർമാൻ നീലേശ്വരം നഗരസഭ) ഷംസുദ്ധീൻ അരിഞ്ചിറ (ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ, നീലേശ്വരം നഗരസഭ) എന്നിവരുടെ ഇടപെടലിൻ്റെ ഭാഗമായാണ് ഈ വർഷം ജില്ലയിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് പി പി മുഹമ്മദ് റാഫി ഉൽഘാടനം ചെയ്തു. ഷംസുദ്ധീൻ അരിഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രൈനർ മുഹമ്മദ് സലീം സ്വാഗതവും ട്രൈനർ സിറാജുദ്ധീൻ തെക്കിൽ നന്ദിയും പറഞ്ഞു. ഹജ്ജ് കമ്മിറ്റി ഒഫീഷ്യലുകളായ അസ്സൈൻ പി കെ മുഹമ്മദ് ജസീം, നബീൽ എന്നിവർ സംബന്ധിച്ചു. പാസ്സ്പോർട്ട് സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഈ മാസം 18 ആണ്. ക്യാമ്പിൽ സമർപ്പിക്കാത്തവർ നിശ്ചിത സമയത്തിനകം കരിപ്പൂരിലെ ഹൗസിലോ കോഴിക്കോട് പുതിയറ പ്രാദേശിക ഓഫീസിലോ സമർപ്പിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
0 Comments