ജില്ലയിലെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ കുട്ടികളിലെ പ്രമേഹരോഗ ബോധവൽക്കരണത്തിനായി നടക്കുന്ന ഷുഗർബോർഡ് മൂവ്‌മെന്റ് തുടങ്ങി.
ലയൺസ് ഡിസ്ട്രിക്ട് 318 ഇയും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. ഷുഗർബോർഡിന്റെ പ്രകാശനവും നിർവഹിച്ചു. അഡീഷനൽ ക്യാബിനറ്റ് സെക്രട്ടറി കെ കെ ശെൽവരാജ് അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് മുൻ ഗവർണർ ടി കെ രജീഷ് മുഖ്യാതിഥിയായി. ഭക്ഷ്യസുരക്ഷാ ഓഫീസർ നിമ്മിഷ പ്രമേഹബോധവൽക്കരണ ക്ലാസ് എടുത്തു. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറിമാരായ പി ഗംഗാധരൻ, കെ പ്രേംകുമാർ, അഡ്വ കെ വിനോദ് കുമാർ, വി വേണുഗോപാൽ, കെ സുകുമാരൻ, ഫറൂഖ് കാസ്മി, ഡോ ആബിദ് നാലപ്പാട്ട്, സ്‌കൂൾ പ്രിൻസിപ്പൽ എം ജെ ടോമി, ചെർക്കള ലയൺസ് ക്ലബ് സെക്രട്ടറി നാസർ ചെർക്കള എന്നിവർ സംസാരിച്ചു. സ്‌കൂളിൽ സ്ഥാപിക്കുന്നതിനുള്ള ഷുഗർബോർഡുകളുടെ വിതരണവും നടത്തി.
............................

0 Comments