NEWS UPDATE

6/recent/ticker-posts

വ്യാപാര രംഗത്ത് 60 വര്‍ഷങ്ങള്‍: കാഞ്ഞങ്ങാട് അഷ്‌റഫ് ഫാബ്രിക്‌സിന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആദരം

വസ്ത്ര രംഗത്ത് 60 വര്‍ഷം പൂര്‍ത്തിയാക്കിയ കാഞ്ഞങ്ങാട് അഷ്‌റഫ് ഫാബ്രിക്‌സിനും ഉടമ പി എം ഹസ്സന്‍ ഹാജിക്കും കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആദരം.
കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി കെ ആസിഫിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ വസ്ത്രാലയത്തില്‍ എത്തിയാണ് ഹസ്സന്‍ ഹാജിയെ പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചത്. ജനറല്‍ സെക്രട്ടറി ഐശ്വര്യ കുമാരന്‍, ട്രഷറര്‍ ഫാസിഫ് മെട്രോ, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് നായക്, നിത്യാനന്ദ നായക്, സെക്രട്ടറിമാരായ ശെരീഫ് ഫ്രെയിം, ശെരീഫ് കമ്മാടം, പി വി അനില്‍, സമീര്‍ ഡിസൈന്‍, പ്രവര്‍ത്തക സമിതി അംഗം ഇ പി ഷിനോയി, അഷ്‌റഫ് ഫാബ്രിക്‌സ് പാര്‍ട്ണര്‍ പി എം കുഞ്ഞബ്ദുല്ല ഹാജി, പി എം നാസര്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments