NEWS UPDATE

6/recent/ticker-posts

യുവജാഗരൺ പ്രവർത്തനങ്ങൾ ; കാസർഗോഡ് മികച്ച ജില്ലയായി തിരഞ്ഞെടുത്തു

*
കാസർഗോഡ് : സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെയും എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും നാഷണൽ സർവ്വീസ് സ്കീമിൻ്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ യുവജാഗരൺ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ സംസ്ഥാനത്ത് നടപ്പിലാക്കിയ ജില്ലയായി കാസർഗോഡ് ജില്ലയെ തിരഞ്ഞെടുത്തു. എച്ച്ഐവി എയിഡ്സ് ബോധവത്കരണ പ്രവർത്തനങ്ങളും മയക്ക് മരുന്നിന് എതിരെയുള്ള പ്രവർത്തനങ്ങളും സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിനുമായി രണ്ട് മാസത്തോളം നീണ്ട് നിന്ന ക്യാമ്പയിൻ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സംഘടിപ്പിച്ചിരുന്നു . സംസ്ഥാന എൻ.എസ് എസ്. സെല്ലിൻ്റെ നിർദ്ദേശപ്രകാരം ജില്ലകളിലെ എൻ.എൻ.എസ് യൂണിറ്റുകളിലാണ് പരിപാടികൾ സംഘടിപ്പിച്ചത് . കാസർഡോഗ് ജില്ലയിൽ മികച്ച രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ സംഘടപ്പിച്ചതിനുള്ള അവാർഡ് ആണ് സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റി എറണാകുളത്ത് വച്ച് നൽകിയത്.കാസർഗോഡ് ജില്ലയിലെ 60ൽ അധികം സ്കൂളുകളിൽ എച്ച്ഐവി എയിഡ്സ് ബോധവൽകരണ പരിപാടികളും ഐഇസി വാൻ ക്യാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു. ഇത്തരം പരിപാടികൾ മികച്ച രീതിയിൽ നടപ്പിലാക്കിയതിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്.എറണാകുളത്ത് വച്ച് നടന്ന ചടങ്ങിൽ യുവജാഗരൺ ജില്ലാ കോർഡിനേറ്റർ ഡോ.കെവി.വിനീഷ് കുമാർ , ജില്ലാ നോഡൽ ഓഫീസർ മാരായ ശ്രീജ, ആദിൽ നാസർ , സമീർ സിദ്ദിഖ്,രാജൻ എന്നിവർ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറിൽ നിന്നും പുരസ്കാരം ഏറ്റ് വാങ്ങി.

Post a Comment

0 Comments