NEWS UPDATE

6/recent/ticker-posts

കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ(കെ പി പി എ )ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട് നടന്നു.

കാഞ്ഞങ്ങാട്:കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ(കെ പി പി എ )ജില്ലാ സമ്മേളനം നടന്നു.
ആരോഗ്യ മേഖലയിൽ നടന്നു വരുന്ന ഗുണ മേൻമയില്ലാത്ത വാക്‌സിൻ അടക്കമുള്ള മരുന്നുകളുടെ ഉത്പാദനവും വിതരണവും മുളയിൽ തന്നെ നുള്ളി മാറ്റി പൊതുജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുവാൻ ബന്ധപെട്ടവർ നടപടി സ്വീകരിക്കണമന്നും, ആരോഗ്യ മേഖലയിൽ സർക്കാർ അംഗീകാരമില്ലാത്ത അനധികൃത കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾക്ക്‌ എതിരെ നടപടി സ്വീകരിക്കണമെന്നും കെ പി പി എ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈബ് ടി ഉദ്ഘാടനം ചെയ്തു. ഇ.വേണുഗോപാലൻ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡണ്ട്‌ എച്ച് ഹരിഹരൻ പതാക ഉയർത്തി അധ്യക്ഷത വഹിച്ചു. 
കാസറഗോഡ് ജില്ലാ ഡ്രഗ് ഇൻസ്‌പെക്ടർ ഡോക്ടർ ഫൈസൽ പി മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന ട്രഷറർ സജിത് കുമാർ ടി, സുമയ്യ ടി കെ, ഭാസ്കരൻ പി, വിനോദ് കുമാർ സി, തുടങ്ങിയവർ സംസാരിച്ചു.ഷിജി ടി വി അനുശോചന പ്രമേയം അവതരിപ്പിച്ചു, ഷീന വി വി നന്ദി പറഞ്ഞു.പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പങ്കജാക്ഷൻ കെ വി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കൃഷ്ണവർമ്മ രാജ വി സി റിപ്പോർട്ട്‌ അവതരിപ്പിച്ചു, ജില്ലാ ട്രഷറർ പ്രിയംവദ പി വരവ് ചിലവ് അവതരിപ്പിച്ചു. വിനോദ് കുമാർ കെ എൻ നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികളായി എച്ച്.ഹരിഹരൻ പ്രസിഡന്റ്,കൃഷ്ണവർമ്മ രാജ വി.സി.സെക്രട്ടറി, വിനോദ് കുമാർ കെ എൻ ട്രഷറർ.വൈസ് പ്രസിഡന്റ്മാരായി വേണുഗോപാലൻ ഇ, സുമയ്യ ടി കെ, ജോയിന്റ് സെക്രട്ടറി വിനോദ് കുമാർ സി, ഷീന വി വി. എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments