സംവരണം പാലിക്കാതെയും പിൻവാതിൽ നിയമനത്തിലൂടെയും താൽക്കാലികാടിസ്ഥാനത്തിലുള്ള അധ്യാപക നിയമനം അട്ടിമറിക്കാൻ ശ്രമിക്കു സർക്കാർ നടപടിക്കെതിരെ ഭാരതീയ ദളിത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്.
ഇതിന്റെ ഭാഗമായി മെയ് 30 ന് കാസറഗോഡ് ഡിഡിഇ ഓഫീസിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്താൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സമരം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി.മോഹനൻ, ദിലീപ് ചെറുവത്തൂർ, ഷാജി തൈക്കീൽ, പി.രത്നാകരൻ, കെ. രേഷ്മ, ടി രാജീവൻ, സതീഷ് കൈതക്കാട്, രാജേഷ് തച്ചൻ, ഷാജി കൈതക്കാട്, ഷാജി കാഞ്ഞങ്ങാട്, എം.വിജയൻ എന്നിവർ പ്രസംഗിച്ചു.
0 Comments