NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് ഐഎംഎ കുട്ടികൾക്കായി സ്പോർട്സ് ആന്റ് കൾച്ചറൽ ഫെസ്റ്റിവൽ നടത്തി


ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ - ഐഎംഎ കാഞ്ഞങ്ങാട് കുട്ടികൾക്കായി സ്പോർട്സ് ആന്റ് കൾച്ചറൽ ഫെസ്റ്റ് നടത്തി.
മാവുങ്കാൽ ഐഎംഎ ഹാളിൽ നടന്ന പരിപാടി മഴവിൽ മനോരമ സൂപ്പർ 4 റിയാലിറ്റി ഷോയിലെ റണ്ണർ അപും നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ മാസ്റ്റർ ബദ്രി ഉദഘാടനം ചെയ്തു.

കുട്ടികൾക്കായി വൈവിധ്യമാർന്ന ഗെയിമുകളും കലാപരിപാടികളും സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ നടന്ന കൾച്ചറൽ പ്രോഗ്രാമിലും ഫുട്ബോൾ മത്സരങ്ങളിലും കാഞ്ഞങ്ങാട് ഐഎംഎയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എല്ലാ ഡോക്ടർമാരെയും ആദരിച്ചു.

പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ച് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ, അതിഥി തൊഴിലാളികളുടെ മകൾ കാവ്യയെ കെജിഎംഒഎ കാസറഗോഡും കാഞ്ഞങ്ങാട് ഐഎംഎയും ഉപഹാരം നൽകി അനുമോദിച്ചു. കാഞ്ഞങ്ങാട് ഐഎംഎ പ്രസിഡൻ്റ് ഡോ. വി.സുരേശൻ, സെക്രട്ടറി ഡോ. കെ.ജോൺ ജോൺ, കെജിഎംഒഎ കാസറഗോഡ് പ്രസിഡൻ്റ് ഡോ.എ ടി.മനോജ്, ഡോ. ഡി.ജി.രമേഷ്, ഡോ.പി. വിനോദ് കുമാർ, ഡോ.കെ. കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു. ഐഎംഎ കൾച്ചറൽ ഫോറം ചെയർമാൻ ഡോ.വി. അഭിലാഷ് സ്വാഗതവും സെക്രട്ടറി ഡോ. ശ്വേത ഭട്ട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments