ചെറുവത്തൂർ എൻ.പി. കോംപ്ലക്സിൽ ചേർന്ന കൺവെൻഷൻ മലബാർ ദേവസ്വം ബോർഡ് മുൻ അംഗം കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ടി.വി.വിജയൻ ഒളവറ അധ്യക്ഷത വഹിച്ചു.
പ്രമോദ് കരുവളം, കെ.ജനാർദനൻ, ടി.പ്രജോഷ്, എൻ.സുകുമാരൻ, ഹസൈനാർ നുള്ളിപ്പാടി, ടി.വി.ഗംഗാധരൻ, പി.പി.ശശിധരൻ, ഇ. ഹരീഷ്, പി.കെ. മദനമോഹൻ, ടി.ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. മെയ് 30 ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന കോൺഗ്രസ് എസ് സ്ഥാപക ദിനാചരണ പരിപാടി വിജയിപ്പിക്കാൻ തീരുമാനിച്ചു.

0 Comments