കിനാനൂർ കരിന്തളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ, സ്കൂളുകളിൽ കുടിവെള്ള പദ്ധതികൾ, കാർഷിക മേഖലയിലെ സർക്കാർ സഹായങ്ങൾ സംബന്ധിച്ച ബോധവൽക്കരണം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുക. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. ഡിസ്ട്രിക്ട് മുൻ ഗവർണർ ഡോ.ഒ.വി.സനൽ ഉദ്ഘാടനം ചെയ്തു. പി.വി. പത്മനാഭൻ അധ്യക്ഷനായി. എഴുത്തുകാരി സി.പി.ശുഭ, ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിലെ മെഡൽ നേടിയ ദമ്പതിമാർ കരിന്തളത്തെ പി.വി.ബിജു- ടി.ശ്രുതി എന്നിവരെ ആദരിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ആൻമരിയ ബിനോയ്, പി.വി.റിയാ രാജ്, അക്ഷയ് കുമാർ എന്നിവരെ അനുമോദിച്ചു. റിജ്യണൽ ചെയർപേഴ്സൺ പി.സി.സുരേന്ദ്രൻ നായർ, സോൺ ചെയർപേഴ്സൺ പി.കെ.ശ്രീധരൻ, രഞ്ജി രാജ് കരിന്തളം, വി.വി. മനോജ് കുമാർ, സി. പ്രമോദ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: അനീഷ് ചായ്യോത്ത് പ്രസിഡന്റ്), ശിഹാബ് ഉസ്മാൻ, രഘുനാഥ്, വി.ദിലീപ് (വൈസ് പ്രസിഡന്റ്), ബിനോയ് ജോൺ കാക്കനാട് (സെക്രട്ടറി), വിനോദ് പയ്യാടക്കത്ത്, വി.വി. മനോജ് കുമാർ (ട്രഷറർ).

0 Comments