NEWS UPDATE

6/recent/ticker-posts

സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ സമസ്ത ശാക്തീകരണ യാത്ര തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്ലാം മദ്രസയിൽ തുടങ്ങി.

സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ സമസ്ത ശാക്തീകരണ യാത്ര തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്ലാം മദ്രസയിൽ തുടങ്ങി. 
മദ്രസ ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.പി. തങ്ങൾ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു.
തൃക്കരിപ്പൂർ റെയിഞ്ച് മാനേജ്മെൻറ് പ്രസിഡന്റ് കെ.എം.കെ. എടച്ചാക്കൈ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.മുഹമ്മദ്‌ അലി തൃക്കരിപ്പൂർ ആമുഖ പ്രഭാഷണം നടത്തി. 
യാത്ര ഡയറക്ടർ റഷീദ് ബെളിഞ്ചം റെയിഞ്ച് കമ്മിറ്റിയുടെ ശാക്തീകരണത്തിന് നേതൃത്വം നൽകി. കാസറഗോഡ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. ബി.കുട്ടി ഹാജി കാഞ്ഞങ്ങാട്, വർക്കിംഗ് സെക്രട്ടറി മൊയ്തീൻ മാസ്റ്റർ കമ്പല്ലൂർ, അസീസ് മൗലവി കള്ളാർ,
സി.ടി.വാജിദ്, സി.ടി. ഷാഹുൽഹമീദ്, അസീസ് ഹാജി തൈക്കടപ്പുറം തുടങ്ങിയവർ സ്ഥിരാംഗങ്ങളായി പങ്കെടുത്തു. ഷെരീഫ്‌ കൂലേരി, വി.പി.പി. അബ്ദുൾ റഹീം, അലി ഹസ്സൻ, മുഹമ്മദ്‌ ഹാരിസ്‌, ഷൗക്കത്തലി, പി. അബ്ദുള്ള എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.
ഓരോ റേഞ്ചുകളിലും നടക്കുന്ന പരിപാടികളിൽ അതാത് റേഞ്ച് പരിധിയിലെ ഓരോ മദ്രസകളിൽ നിന്നും പ്രസിഡന്റ, ജനറൽ സെക്രട്ടറി, ട്രഷറർ ഉൾപ്പെടെ 5 കൗൺസിലർമാരാണ് സംബന്ധിക്കേണ്ടത്. ഓരോ റേഞ്ച് കേന്ദ്രങ്ങളിൽ നടക്കുന്ന ഒന്നരമണിക്കൂർ പരിപാടിയിൽ ജില്ലാ - റെയിഞ്ച് - മദ്രസ തലത്തിൽ ഒരു വർഷം നടപ്പിലാക്കേണ്ട കർമ പദ്ധതികളുടെ വിശദീകരണവും നിർജ്ജീവമായ റേഞ്ച് മാനേജ്മെന്റ് കമ്മിറ്റികളുടെ ശാക്തീകരണവും നടക്കും. യാത്ര ജില്ലയിലെ 39 റേഞ്ചുകളിലും പര്യടനം നടത്തും. രണ്ടാം ദിവസമായ നാളെ രാവിലെ 10 മണിക്ക് കുമ്പള റേഞ്ച് പരിപാടി കുമ്പള ടൗൺ മദ്രസയിലും വൈകിട്ട് 3 മണിക്ക് മൊഗ്രാൽ പുത്തൂർ റേഞ്ച് പരിപാടി മൊഗ്രാൽ പുത്തൂർ മദ്രസയിലും തളങ്കര റെയിഞ്ച് പരിപാടി വൈകുന്നേരം 5 മണിക്ക് തളങ്കര ഗസ്സാലി നഗർ മദ്രസയിലും നടക്കും.

Post a Comment

0 Comments