NEWS UPDATE

6/recent/ticker-posts

കഴുകുന്നതിനിടെ മണ്ണുമാന്തിയന്ത്രം ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.

കഴുകുന്നതിനിടെ മണ്ണുമാന്തിയന്ത്രം ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
ബന്തടുക്ക പടുപ്പ് ബണ്ടങ്കൈയിലെ പ്രീതം ലാൽ ചന്ദ് (22) ആണ് മരിച്ചത്. കോൺഗ്രസ് നേതാവ് പരേതനായ ബണ്ടങ്കൈ ചന്ദ്രന്റെയും മഹിളാ കോൺഗ്രസ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്റെയും മകനാണ്. പ്രീതമിന്റെ ദേഹത്തേക്ക് മറിഞ്ഞ ഹിറ്റാച്ചി നാട്ടുകാർ നീക്കി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. കുറ്റിക്കോൽ ഫയർഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ: ഗൗതംലാൽ ചന്ദ്. സംഭവത്തിൽ ബേഡകം പോലീസ് കേസ് എടുത്തു.

Post a Comment

0 Comments