വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന യാസീൻ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന (17), റിയാന (11) എന്നിവരാണ് മരിച്ചത്. ഉള്ളാൾ മുഡൂർ കുത്താറു മദനി നഗറിൽ ഇന്നു പുലർച്ചെയാണ് അപകടം. രാത്രി ഭക്ഷണം കഴിഞ്ഞ് വീടിനകത്ത് ഉറങ്ങിക്കിടന്നതായിരുന്നു 4 പേരും. കനത്ത മഴയിലാണ് കൂറ്റൻ മതിലിടിഞ്ഞത്. നാട്ടുകാരും പോലീസും നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
0 Comments